പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പെരളശ്ശേരി ടൗണിലെ ബസ്സ് സ്റ്റോപ്പുകൾ മാറ്റിക്രമീകരിച്ചു

 


                                     

പെരളശേരി: ജൂൺ 27 ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ മാറ്റിസ്ഥാപിച്ചത് ഇന്ന് മുതൽ പ്രാബല്ല്യത്തിൽ വന്നു.

ഇതു പ്രകാരം അമ്പലം ജംഗ്ഷനിൽ കണ്ണൂർ  ഭാഗത്തേക്ക് പോകുന്ന ബസുകൾ ലാലി ടെക്സ്റ്റൈൽസിൽ സമീപം പുതുതായി പണിത ബസ്റ്റോപ്പിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തു

പാരീസ് ഹോട്ടലിനു മുൻവശം ഉണ്ടായിരുന്ന കണ്ണൂർ ഭാഗത്തേക്ക് യാത്രക്കാരെ കയറ്റിയിരുന്ന ബസ്സ് സ്റ്റോപ്പ് മുണ്ടലൂർ കുളത്തിന് സമീപം പുതുതായി പണിത ഷെൽട്ടർ സമീപത്തേക്ക് മാറ്റിയിട്ടുണ്ട്.

കമാനത്തിന് ഉണ്ടായിരുന്ന കണ്ണൂർ ഭാഗത്ത് യാത്രക്കാരെ കയറ്റുന്ന ബസ് സ്റ്റോപ്പ്  പഴയ ടാക്കീസിന് പരിസരത്ത് ടയർ കടക്ക് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്.

കമാനത്തിനു ഉണ്ടായിരുന്ന കൂത്തുപറമ്പ് ഭാഗത്തേക്ക് ആളുകളെ കയറ്റുന്ന ബസ്റ്റോപ്പ്. ഇനിമുതൽ പഴയ ശ്രീതിഭടാക്കീസ് പരിസരത്തുള്ള ഫർണിച്ചർ ഷോപ്പിന് സമീപത്തേക്ക് മാറ്റി.പെരളശ്ശേരി ഹൈസ്കൂളിന് മുൻവശം കൂത്തുപറമ്പ്  ഭാഗത്തേക്ക് ആളുകളെ കയറ്റുന്ന ബസ്റ്റോപ്പ് കെ കെ എസിന് മുൻവശം പുതുതായി പണിത ഷെൽട്ടർ പരിസരത്തേക്ക് മാറ്റി.

ഐവർ കുളം വഴി ചക്കരക്കൽ റൂട്ടിൽ അമ്പലം ജംഗ്ഷനിൽ ഉണ്ടായിരുന്ന ബസ്റ്റോപ്പ് ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ നീതി മെഡിക്കൽ സ്റ്റോറിന്റെയും ലോട്ടറി ഷോപ്പിൻ്റെയും ഇടയിലുള്ള ഭാഗത്തേക്ക് മാറ്റി.അമ്പലം വഴി ചക്കരക്കല്ല് പോകുന്ന ബസ്സുകൾ യാത്രക്കാരെ ഇവിടെനിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് ചക്കരക്കൽപൊലിസ് അറിയിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.