പയ്യന്നൂര്‍: പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ അക്രമി സംഘത്തിലൈ ഒരാള്‍ കൂടി അറസ്റ്റില്‍.
തലശേരി മല്ലന്നൂര്‍ കുണ്ടേരിപൊയിലിലെ എം.ടി.മനോജന്റെ മകന്‍ അശ്വന്തിനെയാണ്(26) കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)നേരത്തെ പിടിയിലായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ജൂണ്‍ രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്.
ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

