പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വാട്സ്ആപ്പിലെ യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കരുതെന്ന് മെറ്റയോട് കേന്ദ്രസർക്കാർ.

 


ന്യൂഡൽഹി: വാട്സ്ആപ്പിൽ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന യൂസർനെയിം ഫീച്ചർ നിർത്തിവെക്കാൻ മെറ്റയോട് കേന്ദ്രസർക്കാർ. ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രം കത്തയച്ചു. വിഷയത്തിലെ കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഫീച്ചർ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഉപയോക്താക്കളുടെ ഫോൺ നമ്പറിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവന്നതെന്നാണ് മെറ്റ നേരത്തെ നൽകിയിരുന്ന വിശദീകരണം. ഇത് പ്രകാരം, യൂസർ നെയിം മാത്രം ഉപയോഗിച്ച് മറ്റുള്ളവരുമായി ഒരാൾക്ക് ചാറ്റ് ചെയ്യാൻ സാധിക്കും. . ഇത് സ്വകാര്യത വർധിപ്പിക്കാനും അനാവശ്യമായ ഇടപെടലുകൾ കുറക്കാനും സഹായിക്കുമെന്നുമാണ് കമ്പനി വിലയിരുത്തിയത്. എന്നാൽ, ഇതിനാണ് കേന്ദ്രം താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്..

ഫീച്ചറിനെ കുറിച്ച് വിശദമായ വിവരങ്ങൾ മൂന്ന് ദിവസത്തിനകം നൽകണമെന്നും കൂടിയാലോചനകൾ നടത്താതെ ഫീച്ചർ നടപ്പാക്കരുതെന്നും കേന്ദ്രം മെറ്റയ്ക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്..

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.