സ്വന്തം വിവാഹത്തിനും പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് ഖബറടക്കി.
കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താൽ പറമ്പിൽ മുന്ന സാഹിലെിൻറ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹിൽ, പുതിയ വീടെിൻറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനും മാസങ്ങൾക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിൻറ ഒരുക്കങ്ങൾക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പുകൾക്കിടയിലാണ് പ്രവാസി സമൂഹത്തെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് മുന്ന ജീവിതം അവസാനിപ്പിച്ചത്.

