പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റിസോര്‍ട്ടില്‍ കെയര്‍ടേക്കര്‍ തൂങ്ങിമരിച്ച നിലയിൽ

 


    

പൈതല്‍മല: റിസോര്‍ട്ട് കെയര്‍ടേക്കര്‍ തൂങ്ങിമരിച്ചു. വിനോദ സഞ്ചാരകേന്ദ്രമായ പൈതല്‍മലയിലെ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ ബാലന്റെ മകന്‍ മുണ്ടയാടന്‍ മനോജിനെ(53) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ സ്റ്റാഫ്‌റൂമിലെ ജനാലയുടെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുടിയാന്മല പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പരേതനായ ബാലന്‍-തങ്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി.മക്കള്‍: ജിഷ്ണു, ജിത്തു. സഹോദരങ്ങള്‍: മിനി, മീന, പരേതനായ സുനില്‍.

കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയാണ് മനോജ്.

നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.