പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ചവനപ്പുഴ അങ്കണവാടിക്ക് സമീപം അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു

 



തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) ആണ് മരിച്ചത്.

അമ്മ ലക്ഷ്മികുട്ടി(65) ന് ഗുരുതരമായി പരിക്കേറ്റു.

ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്‌ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

വിവരമറിഞ്ഞ് തളിപ്പറമ്പ് അനിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ നിതീഷിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്.

ഒൻപത് കോൽ ആഴമുള്ള കിണറിൽ രണ്ടര അടി വെള്ളം ഉണ്ടായിരുന്നു.

സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ രതീഷ്, ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ രജീഷ്, ഗിരീഷ്, നികേഷ്, കിരൺ, വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.