പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റിട്ട. എസ് ഐ യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  



പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിർണായക പങ്കുവഹിച്ച റിട്ട. എസ് ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകൻ ധൻരാജിനെ കാസർഗോഡ് പാറക്കട്ടയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.65 വയസ്സായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന ധൻരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു.

കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ആരോഗ്യകാരണങ്ങളില്‍ രണ്ടു മാസം മുമ്പ് ജോലിയില്‍ നിന്നു ഒഴിവായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കാസർകോട് ടൗണ്‍ പൊലീസ് അന്വേഷിക്കുന്നു.ഭാര്യയും രണ്ടു മക്കളുമുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.