പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നാളെ മുതല്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി

 


തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടിയന്തര അനുമതി നല്‍കി.

ഇന്ന് ചേർന്ന അടിയന്തര സിറ്റിങ്ങിലാണ് തീരുമാനം.ഇതോടെ നാളെ മുതല്‍ സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാകും. യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. എൻടിപിസി, പവർപള്‍സ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക.

അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന ലോഡ് ഷെഡിങ്ങുമായി ബന്ധപ്പെട്ട് കെഎസ്‌ഇബിക്ക് കമ്മീഷൻ കർശന നിർദേശങ്ങളും നല്‍കി. ലോഡ് ഷെഡിങ് ഉണ്ടാകുന്ന സമയവും എത്ര നേരത്തേക്ക് ആയിരിക്കുമെന്നും പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.