ആലക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ തപാൽ പെട്ടിക്കുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. ഒടുവള്ളി ടൗണിൽ ബസ്സ്റ്റാൻ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ സ്ഥാപിച്ച തപാൽ പെട്ടിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. വനംവകുപ്പ് റെസ്ക്യൂവർ ഷൈജു ചാലപ്പുറമാണ് വില്ലുണ്ണി പാമ്പിനെ പിടികൂടിയത്.

