പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; വെളുത്തുള്ളി കിലോ 250, ഇഞ്ചിക്ക് 200 രൂപ

 


കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്കുള്‍പ്പെടെ വില ഉയർന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവക്കാണ് വലിയ തോതില്‍ വില കൂടിയിരിക്കുന്നത്. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ്. ഉള്ളിക്ക് കോഴിക്കോട് ക്വിന്‍റലിന് 3400 രൂപ വരെയാണ് ശരാശരി വില.

കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവക്ക് വില വർധിച്ചിരുന്നു. കോഴിക്കോട് മാർക്കറ്റ് വിലയനുസരിച്ച്‌ ബീറ്റ് റൂട്ടിന് കിലോക്ക് 48-60 കിലോ വരെ റീട്ടെയില്‍ വിലയുണ്ട്. കോളി ഫ്ലവറിന് കിലോക്ക് 44-56 രൂപ വരെയാണ് റീട്ടെയില്‍ വില. കാബേജിന് കിലോക്ക് 44 മുതല്‍ 56 രൂപ വരെയാണ് റീട്ടെയില്‍ വില.

ഇന്ധന വില വർധനവിന് പുറമെ പച്ചക്കറിക്കും വില കൂടുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. ഓണം സീസണാകുന്നതോടെ ഇനിയും വില കൂടാനാണ് സാധ്യത. കാലാവസ്ഥയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.