പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓണം അടുത്തിരിക്കെ അരിക്കും പച്ചക്കറികള്‍ക്കും തീവില

 


തിരുവനന്തപുരം: ഓണം അടുത്തിരിക്കെ പൊതുവിപണിയില്‍ അരിക്കും പച്ചക്കറികള്‍ക്കും തീവില. വരും ദിവസങ്ങളില്‍ അരിയും പച്ചക്കറിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

സംസ്ഥാനത്ത് ഇതിനകം തന്നെ അരിക്കിലോഗ്രാമിന് 8 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ കാരണം പ്രധാന ഉത്പാദന കേന്ദ്രങ്ങളില്‍ വിളവിനെ ബാധിച്ചതാണ് പച്ചക്കറി വിപണിയിലെ പെട്ടെന്നുള്ള വിലവർദ്ധനവിന് കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും അന്താരാഷ്ട്ര തലത്തിലുണ്ടായ വ്യാപാര തടസ്സങ്ങളും പൊതുവിപണിയെയും ഇറക്കുമതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അരിക്കും പച്ചക്കറിക്കും പുറമെ വെളിച്ചെണ്ണ അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും ഓണക്കാലമടുക്കുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിപണി നിലവാരം സൂചിപ്പിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.