കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സിൻ്റെ ചില്ലുകളാണ് തകർത്തത്.
കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സാണ് രാവിലെ ആറോടെ തകർത്ത നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്.
സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്. കുട്ടികളെ കൊണ്ടുപോയി ഇറക്കിയ ശേഷം സ്‌കൂൾ കോംപൗണ്ടിൽ നിർത്തിയിട്ട ബസ്സാണ് തകർത്തത്.

