പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും; മുന്നറിയിപ്പുമായി കെഎസ്ഇബി

 


 

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇന്ന് പീക്ക് ടൈമില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. പുറത്തുനിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. മഴ കുറഞ്ഞതും പ്രതിസന്ധിയുടെ ആഴം കൂട്ടി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.