പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; 3 മണി മുതൽ വെബ്സൈറ്റിൽ അറിയാം

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവരുന്നത്. ഫലം results.hse.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്.

മാർച്ച് അഞ്ചുമുതൽ 27 വരെയാണ് കേരളത്തിൽ പരീക്ഷ നടന്നത്. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ആകെ നാലുലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ പത്താം തീയതി ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവെച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.