പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പ്ലസ് ടൂ സേ, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കും


തിരുവനന്തപുരം: ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ തീയതി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.പരീക്ഷാഫലം ശനിയാഴ്ച പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ശംസുദ്ദീൻ അറിയിച്ചു.

പരീക്ഷാഫലം വൈകുന്നതുമൂലം നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായിരുന്നത്. പരീക്ഷ നടന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

കോളേജുകളിൽ ഡിഗ്രി ക്ലാസുകൾ അടക്കം ആരംഭിച്ചിട്ടും ഫലം വരാത്തത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള അപേക്ഷാസമയവുമായി ബന്ധപ്പെട്ടും വലിയ ആശങ്കകളാണ് ഉയർന്നിരുന്നത്.

ഫലം വൈകുന്നത് വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന ആക്ഷേപവും ശക്തമായിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.