തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിൻ്റെ സപ്ലിമെന്ററി അലോട്ട്മെന്ററിനായി സംസ്ഥാനത്ത് ആകെ ഒഴിവുള്ളത് 63,332 മെറിറ്റ് സീറ്റുകൾ. മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്ന വർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും ബുധൻ വൈകിട്ട് അഞ്ചുവരെ സപ്ലിമെന്ററി അലോട്ട്മെന്റ്റിനായി അപേക്ഷ നൽകാം. സപ്ലിമെന്ററി അലോട്ട്മെൻ്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്‌മിഷൻ വെബ്സൈറ്റായ https://hscap.kerala. gov.in ൽ ലഭ്യമാണ്. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെൻ്റ ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.തെറ്റായ വിവരങ്ങൾ ഉൾപ്പെ ട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കി നൽകാം. മോഡൽ റസിഡൻ ഷ്യൽ സ്‌കൂളുകളിലേക്കും സപ്ലിമെൻ്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.
വിഎച്ച്എസ്ഇയിൽ https://admission.vhseportal.kerala. gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 41 കോഴ്സുകളിലേക്കാണ് പ്രവേശനം. മോഡൽ റെസിഡൻഷ്യൽസ് കുളുകളിൽ സംസ്ഥാനത്ത് 402 ഒഴിവുകളുണ്ട്.

