പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാപ്പിനിശ്ശേരി മേൽപ്പാലം പടിഞ്ഞാറുഭാഗത്തും തകർന്നുതുടങ്ങി

 


കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിൽ കൂടുതൽ ഭാഗങ്ങൾ തകർന്നുതുടങ്ങി. ഇത്രയും കാലം തകർന്നിട്ടില്ലാത്ത പാലത്തിന്റെ പടിഞ്ഞാറുഭാഗമാണ് ഇപ്പോൾ വലിയരീതിയിൽ തകർന്നുതുടങ്ങിയിട്ടുള്ളത്. രണ്ടുമാസം പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുത്ത ശേഷമാണ് പടിഞ്ഞാറുഭാഗത്തും തകർച്ച തുടങ്ങിയത്.

2017-ൽ പാലം നിർമിച്ചശേഷവും 2026 ഫെബ്രുവരിയിൽ അറ്റകുറ്റപ്പണി നടത്തുന്നതുവരെ പാലത്തിൽ റെയിൽപ്പാതയുടെ പടിഞ്ഞാറുഭാഗത്തെ സ്പാനുകളുടെ കോൺക്രീറ്റ്ചെയ്ത ഭാഗത്ത് ഒരുതരത്തിലുമുള്ള അപകടവും ഉണ്ടായിരുന്നില്ല.

അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുത്ത് മൂന്നുമാസം പിന്നിടുമ്പോഴാണ് റോഡ് തകർന്ന് കുഴി രൂപപ്പെട്ട് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത്. അറ്റകുറ്റപ്പണി നടത്തിയപ്പോൾ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ ടാറിങ് ഭാഗം പൂർണമായി ഇളക്കിമാറ്റി മെക്കാഡം ടാറിങ്ങ് മാത്രമാണ് നടത്തിയത്. ആ ഭാഗത്ത് കോൺക്രീറ്റ് പാളി പൊട്ടിക്കുകയോ മൈക്രോ കോൺക്രീറ്റ് നടത്തുകയോ ചെയ്തിരുന്നില്ല.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.