പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഏഴ് വയസുകാരന്റെ വൃക്ക സ്വീകരിക്കുന്നത് കണ്ണൂർ സ്വദേശിയായ 17കാരൻ

 


                                                                        

സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചു. മസ്തിഷ്ക മരണം സംഭവിച്ച ഏഴ് വയസുകാരൻ അഞ്ച് പേർക്ക് പുതുജീവൻ നൽകും. അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജമാക്കി അധികൃതർ. തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരൻ യാഷ്വാനാണ് സംസ്ഥാനത്ത് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്.

 യാഷ്വാന്റെ വൃക്കയുമായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് റോഡ് മാർഗം പോവുന്ന സംഘത്തിനാണ് ഗ്രീൻ കോറിഡോർ സജ്ജമാക്കിയത്. അവയവദാന സംഘം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. ഏഴ് വയസ്സുകാരന്റ മസ്തിഷ്കമരണം സ്ഥിരീകരിച്ചത് കിംസ് ആശുപത്രിയിൽ വച്ചായിരുന്നു. തിരുവനന്തപുരത്ത് നിന്ന് അവയവ ദാന സംഘം പോവുന്നത് റോഡ് മാർഗമാണ്. യാഷ്വാന്റെ കരൾ കിംസിൽ തന്നെയുള്ള രോഗിക്കാണ് നൽകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും കോർണിയ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ഹൃദയ വാൽവ് ശ്രീ ചിത്രയിലെ രോഗിക്കുമാണ് നൽകുന്നത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഏഴ് വയസുകാരന്റെ വൃക്ക സ്വീകരിക്കുന്നത് കണ്ണൂർ സ്വദേശിയായ 17കാരനാണ്. KL 16 W 424 എന്ന ആംബുലൻസിലാണ് വൃക്ക കോഴിക്കോടേയ്ക്ക് കൊണ്ടു പോവുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.