കൊച്ചി : സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോഴിക്കോട് ജില്ലയില്‍.ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 833 പേരാണ് അറസ്റ്റിലായത്. പദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ രണ്ടുവരെ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളില്‍ നിന്നുള്ള കണക്കാണിത്.

