പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

16 നിത്യോപയോഗ സാധനങ്ങള്‍ സൗജന്യം; ഓണക്കിറ്റ് റെഡി!! ആര്‍ക്കൊക്കെ ലഭിക്കും?

 


ഓണം അടുത്തതോടെ ഓണക്കിറ്റ് വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കാന്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

വിപണികളിലെ വിലക്കയറ്റത്തില്‍ നിന്ന് ഓണാഘോഷത്തെ മാറ്റി നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ നീക്കം.ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നല്‍കുന്നതിനായി 53 കോടിയുമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇതാദ്യമായാണ് ഓണക്കിറ്റിനായി സര്‍ക്കാര്‍ ഒരുമിച്ച്‌ ഇത്രയും വലിയ തുക ഭക്ഷ്യവകുപ്പിന് അനുവദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് വിതരണം ചെയ്യുക.

മഞ്ഞനിറത്തിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് നല്‍കുക. തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് 854 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എഎവൈ അഥവാ മഞ്ഞ കാര്‍ഡ് ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ഓഗസ്റ്റ് 10-ന് ആരംഭിക്കും.

ഉത്രാട ദിനമായ ഓഗസ്റ്റ് 25-നകം വിതരണം പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും എന്നും മന്ത്രി വ്യക്തമാക്കി. ഓണം പ്രമാണിച്ച്‌ മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരി വിതരണവും വേഗത്തില്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.