പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

30 രൂപയില്‍നിന്ന് 150 രൂപയിലേക്ക് ; എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്തല്‍ ഫീസ് അഞ്ചിരട്ടിയാക്കി

 


എസ്‌എസ്‌എല്സി സര്ട്ടിഫിക്കറ്റിലെ പേര് തിരുത്തുന്നതിനുള്ള ഫീസ് അഞ്ചിരട്ടിയാക്കി വർദ്ധിപ്പിച്സർക്കാർ ഉത്തരവായി.ഫീസ് 30 രൂപയില്നിന്നു 150 രൂപയായാണു വർധിപ്പിച്ചത്. നിയമസഭാ സബ്ജക്‌ട് കമ്മിറ്റിയുടെ (വിദ്യാഭ്യാസം) ശിപാര്ശയും പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് സർക്കാർ നടപടി.ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് മാറ്റിയവരുടെ എസ്‌എസ്‌എല്സി സര്ട്ടിഫിക്കറ്റില് പേര് തിരുത്തി നല്കുന്നതിന് പരീക്ഷാ കമ്മീഷണറെ അധികാരപ്പെടുത്തി 2022ല് സർക്കാർ ഉത്തരവായിരുന്നു.

എന്നാൽ , പേര് തിരുത്തിക്കൊടുക്കുന്നതിന് ഫീസ് പ്രത്യേകം നിശ്ചയിച്ചിരുന്നില്ല. മറ്റു തിരുത്തലുകൾക്ക്നി ശ്ചയിച്ച 30 രൂപ ഫീസാണ് പേര് തിരുത്തലിനും ഈടാക്കിയിരുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.