പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അ‌പരിചിതയുടെ കൈയില്‍ നല്‍കി അ‌മ്മ മുങ്ങി; കുഞ്ഞ് സ്റ്റേഷനില്‍

 


കോഴിക്കോട്: ജനിച്ച്‌ 16 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ അ‌മ്മ കടന്നുകളഞ്ഞതായി പരാതി. സംഭവത്തില്‍ വയനാട് സ്വദേശിനി ഷാഹിന എന്ന യുവതിക്കെതിരേ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അ‌ന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ കുട്ടിയെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത് എന്നാണ് സൂചന. അ‌പരിചിതയായ ഒരു സ്ത്രീയുടെ പക്കല്‍ കുട്ടിയെ ഏല്‍പ്പിച്ച ശേഷം സ്ഥലം വിട്ട ഷാഹിനയെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് അ‌പരിചിതയായ സ്ത്രീ കുട്ടിയുമായി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച്‌ അ‌മ്മ കടന്നുകളഞ്ഞതാണ് എന്ന വിവരം പുറത്തുവരുന്നത്.

പോലീസ് സ്റ്റേഷനില്‍നിന്ന് കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വനിതാ പോലീസിന്റെ സംരക്ഷണയിലായിരുന്നു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുമായി സ്റ്റേഷനില്‍ എത്തിയ അ‌പരിചിതയായ സ്ത്രീയെ ഉള്‍പ്പെടെ ചോദ്യം ചെയ്തു. എത്രയും വേഗം കുട്ടിയുടെ മാതാവിനെ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട് എന്നാണ് അ‌റിയാൻ കഴിഞ്ഞിട്ടുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം പിന്നീട് വീണ്ടും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.