പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മൺസൂൺ ബമ്പർ പത്തുകോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; കോടീശ്വരനായ ആ ഭാഗ്യവാനെ തേടി നാട്

 


തിരുവനന്തപുരം: ഈ വർഷത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ (BR 110) നറുക്കെടുപ്പ് പൂർത്തിയായപ്പോൾ പത്തു കോടിയുടെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലേക്ക്. M C 576896 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

എറണാകുളത്ത് നിന്നും കണ്ണൂരിലെ ഏജന്റായ മനോജ് എത്തിച്ച ടിക്കറ്റാണിത്. കണ്ണൂർ തോട്ടടയിലാണ് ഈ ടിക്കറ്റിന്റെ വിൽപ്പന നടന്നത്. ഏജൻസിയിൽ നിന്നും ടിക്കറ്റ് വാങ്ങി ചില്ലറ വിൽപ്പന നടത്തിയത് അസം സ്വദേശിയായ പോപ്പിയാണ്. എന്നാൽ കോടീശ്വരനായ ആ ഭാഗ്യവാൻ ആരാണെന്ന് തനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നാണ് വിൽപ്പനക്കാരനായ പോപ്പി വ്യക്തമാക്കുന്നത്.

250 രൂപയായിരുന്നു ഇത്തവണ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ വില. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റുപോയതായി ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചിരുന്നു.

ടിക്കറ്റ് വിൽപ്പനയിലെ കണക്കുകൾ:

ഒന്നാം സ്ഥാനം: പാലക്കാട് (11,14,500 ടിക്കറ്റുകൾ)

രണ്ടാം സ്ഥാനം: തൃശൂർ (4,54,510 ടിക്കറ്റുകൾ)

മൂന്നാം സ്ഥാനം: തിരുവനന്തപുരം (3,58,500 ടിക്കറ്റുകൾ)

ഏറ്റവും കുറവ് വിൽപ്പന നടന്നത് മലപ്പുറം ജില്ലയിലാണ് (1,29,000 ടിക്കറ്റുകൾ).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.