ശ്രീകണ്ഠപുരം: പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഫിലിപ്പിനെ (35) ആണ് ബുധൻ രാത്രി പതിനൊന്നോടെ വാടക വീട്ടിലെ കുളിമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ സഹോദരി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കവും കുടുംബ പ്രശ്‌നവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കത്തി കുടിയാന്മല പൊലീസ് കണ്ടെടുത്തു.

