പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എം.ഡി.എം.എ-തളിപ്പറമ്പിലെ വ്യാപാരി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

 


തളിപ്പറമ്പ്: തളിപ്പറമ്പിന് മുകളില്‍ ഓപ്പറേഷന്‍ തൂഫാന്‍ വീശിയടിക്കുന്നു, എം.ഡി.എം.എ വിതരണക്കാരായ രണ്ടുപേരെ തളിപ്പറമ്പില്‍ പോലീസ് അറസ്റ്റ ചെയ്തു.

പരിയാരം പുളിയൂല്‍ സ്വദേശി പുതിക്കന്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ പി.സുനേഷ്(29), മാട്ടൂല്‍ നോര്‍ത്ത് കക്കാടംചാലിലെ നരിയമഠത്ത് വീട്ടില്‍ അലിയുടെ മകന്‍ എന്‍.നിസാര്‍(40) എന്നിവരെയാണ് ഇന്നലെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

സുനേഷ് തളിപ്പറമ്പ് ബസ് സ്റ്റാന്റിനടുത്ത് റെഡിമെയ്ഡ് കടയുടമയാണ്.

നിസാര്‍ പുതിയങ്ങാടി ബീച്ച് റോഡില്‍ അനാദി കട നടത്തിപ്പ് ജോലിയുമാണ്. 2021 ല്‍ മാട്ടൂലില്‍ വച്ച് 3.100 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് നിസാര്‍. കണ്ണൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശത്തില്‍ പഴയങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ് കുമാര്‍, എസ്.ഐ കെ.ഷുഹൈബ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

ജൂണ്‍-6-ന് മാട്ടൂല്‍ നോര്‍ത്തില്‍ വച്ച് 4.6 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മന്‍സിലില്‍ മുഹമ്മദിന്റ മകന്‍ സി.ടി.നൗഫല്‍(47),

ഏഴോം മൂലയിലെ ആയിക്കാരകത്ത് വീട്ടില്‍ എ.സഹദ് മുഹമ്മദ്(28) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.