പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

 


             

   കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ തടയാൻ എത്തിയ ഉദ്യോഗസ്ഥർക്കും മർദനമേറ്റതായി ജയിൽ അധികൃതർ അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടവുകാർ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ മലപ്പുറം സ്വദേശിയായ ഒരു തടവുകാരൻ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ മറ്റ് തടവുകാർ തിരിയുകയായിരുന്നു.

സംഭവത്തിൽ പ്രിസൺ ഓഫീസർ ഉൾപ്പെടെ അഞ്ച് ജയിൽ ഉദ്യോഗസ്ഥർക്കും ആറ് തടവുകാർക്കും പരിക്കേറ്റു. എല്ലാവരും ചികിത്സ തേടിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.

കാപ്പ തടവുകാർ ഉൾപ്പെടെയുള്ള ചിലർ ജയിലിൽ ഇടയ്ക്കിടെ പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കാറുണ്ടെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.