കണ്ണൂർ: ഇരിക്കൂറില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ. പട്ടാനൂർ യുപി സ്കൂള്‍ അധ്യാപകൻ വിപിനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തില്‍ മട്ടന്നൂർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ഈ മാസം 16 നാണ് സംഭവം. ബോർഡില്‍ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് അധ്യാപകൻ കൈ കൊണ്ട് കുട്ടിയുടെ മുതുക് ഭാഗത്ത് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

