പയ്യന്നൂർ: പയ്യന്നൂർ പട്ടണത്തിലെ നടപ്പാതകളിൽ അപകടം പതിയിരിക്കുന്നു.
അടിഭാഗം ദ്രവിച്ചു നിൽക്കുന്ന സ്ളാബുകൾ ചവിട്ടിയാൽ ഏത് സമയത്തും നിലം പതിക്കും എന്ന നിലയിലാണ്.
തിരക്കേറിയ നഗരത്തിൽ കാൽ നടയാത്രക്കാർ കൂടുതൽ ഉപയോഗിക്കുന്നത് നടപ്പാതകളാണ്.
പല സ്ളാബുകളിലും വിശ്വസിച്ച് ചവിട്ടാനാവാത്ത അവസ്ഥയാണ്. നാട്ടുകാർ നിരവധി തവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അപകടങ്ങള്‍ വർദ്ധിച്ചതോടെ പൊട്ടിവീഴാൻ സാധ്യതയുള്ള സ്ളാബുകൾക്ക് മുകളിൽ താൽക്കാലിക അപകട സൂചനകൾ സ്ഥാപിച്ചിരിക്കയാണ് നാട്ടുകാർ.

