വായനാ പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വീരഞ്ചിറ എ.കെ.ജി സ്മാരക വായനശാല ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു.
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം പക്ഷാചരണ സമാപനപരിപാടിയുടെ ഉദ്ഘാടനവും അനുസ്മരണ ഭാഷണവും നടത്തി.
വായനശാലാ സിക്രട്ടരി വി.കുമാരൻ അദ്ധ്യക്ഷനായി. ചെറുതാഴം ഗ്രാമ പഞ്ചായത്ത് അംഗം ഷിജു. കെ.വി, ദിനേശൻ കെ.വി, ലിജീഷ്, അഭിഷേക് സി.വി. തുടങ്ങിയവർ പ്രസംഗിച്ചു. വായനശാലയിൽ ദ്വൈവാര വായനക്കൂട്ടായ്മ സംഘടിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി.

