പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വന്ദേഭാരത് ട്രെയിനില്‍ നിന്നുലഭിച്ച വടയ്ക്കുള്ളില്‍ ഫെവിക്വിക്; യാത്രക്കാരന്റെ വായില്‍ പശ പടര്‍ന്നു

 



ചെന്നൈ: വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരന് ലഭിച്ച വടയില്‍ ഫെവിക്വിക് പശ. മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരനായ ഡി.ശേഖറിന് നല്‍കിയ വൈകിട്ടത്തെ ലഘുഭക്ഷണത്തിലാണ് പശ കണ്ടെത്തിയത്. ചായക്കൊപ്പം ലഭിച്ച പരിപ്പുവടയില്‍ പശ കണ്ടെത്തുകയായിരുന്നു.


20608 നമ്പർ ട്രെയിനിലായിരുന്നു സംഭവം നടന്നത്. ലയണ്‍സ് ക്ളബ് ഡിസ്‌ട്രിക്‌ട് 3241 ഇ അംഗമാണ് ശേഖർ. വൈകിട്ട് മൂന്ന് മണിയോടെ ട്രെയിനില്‍ ലഘുഭക്ഷണം വിതരണം ചെയ്തപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് മറ്റൊരു യാത്രക്കാരനായ ഡോ.സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു.

വട കടിച്ചപ്പോള്‍ അസ്വാഭാവിക തോന്നിയാണ് പരിശോധിച്ചതെന്നും ഭാഗ്യം കൊണ്ടാണ് പഴ വിഴുങ്ങാത്തതെന്നും ശേഖർ പറഞ്ഞു. കടിച്ചയുടൻ ട്യൂബ് പൊട്ടുകയും പശ ശേഖറിന്റെ വായിലേയ്ക്ക് പടരുകയും ചെയ്തിരുന്നു. ഉടനിത് നീക്കം ചെയ്തതിനാല്‍ വായ ഒട്ടിപ്പോയില്ല. സംഭവത്തില്‍ ഐആർസിടിസിക്ക് പരാതി നല്‍കിയെന്നും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചതായും ശേഖർ വെളിപ്പെടുത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.