പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിപ്പിന് അറുതി; ആഴ്ചയില്‍ അഞ്ച് ദിവസം പരീക്ഷ നടത്താൻ എംവിഡി

 


ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നതായി ഉയർന്ന പരാതികള്‍ക്ക് പിന്നാലെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് തീരുമാനം.ഇതോടൊപ്പം, ഡ്രൈവിങ് ടെസ്റ്റിന്റെ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി വർധിപ്പിക്കും. ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റും ഇതേ കാലയളവില്‍ ആഴ്ചയില്‍ അഞ്ച് പ്രവർത്തി ദിനങ്ങളില്‍ നടത്തും. 

ലേണേഴ്‌സ് ലൈസൻസ് പരീക്ഷകള്‍ക്കായി ഫേഷ്യല്‍ റെക്കഗ്‌നിഷൻ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷനും നടപ്പാക്കും. നടപടികളുടെ പുരോഗതി വിലയിരുത്താൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.