തളിപ്പറമ്പ്: സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് 60 പവൻ സ്വർണം കൈക്കലാക്കി, യുവതിയെ ശാരീരിക മാനസിക പീഡനത്തിനിരയാക്കിയ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്.പേരളശ്ശേരി സ്വദേശിയായ ഫാത്തിമ(26)യുടെ പരാതിയിൽ ഭർത്താവ് തളിപ്പറമ്പ് എളമ്പേരം പാറയിലെ കോളിയാട്ട് പുതിയ പുരയിൽ ഹൌസിൽ മുനവിർ കെ പി(36),മുസ്തഫ, ശാഹുൽ ഹമീദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
2019 സെപ്റ്റംബർ മാസം വിവാഹിതരായ ഇവർ ചക്കരക്കല്ലിലെ വീട്ടിലും എളമ്പേരം പാറയിലെ ഭർത്താവിന്റെ വീട്ടിലും താമസിച്ചു വരുന്നതിനിടെ സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞു മൂന്ന് പേരും വിവാഹസമയത്ത് യുവതിക്ക് നൽകിയ 60 പവൻ സ്വർണം കൈക്കലാക്കിയും യുവതിക്കും മകൾക്കും ചെലവിന് നൽകാതെ ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു എന്നാണ് പരാതി.

