പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഹോട്ടലിൽ വെച്ച് യുവതിയുടെ ശുചിമുറി ദൃശ്യം മൊബൈലിൽപകർത്തിയ യുവാവ് പിടിയിൽ

 


കണ്ണൂർ: ഹോട്ടലിൽ വെച്ച് യുവതിയുടെശുചിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ യുവാവിനെ പോലീസ് പിടികൂടി. ഇലക്ട്രീഷൻ ജോലി ചെയ്യുന്നകണ്ണൂർ അത്താഴക്കുന്ന് സ്വദേശി റോഷിത്തിനെ (28) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ്‌നാഥ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം താഴെ ചൊവ്വയിലാണ് സംഭവം. ഭർതൃമതിയായ യുവതി ശുചിമുറിയിൽ പോയ സമയത്തായിരുന്നു സംഭവം. 

പിന്നീട് യുവാവിനെ മൊബൈൽ ഫോൺ സഹിതം പിടികൂടി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാർ പോലീസിൽ ഏല്പിക്കുകയായിരുന്നു. പ്ലംബർ ജോലിക്കും മറ്റും ഹോട്ടലിൽഎത്തിയപ്പോഴാണ് യുവാവ് മൊബൈൽ ശുചിമുറിയിൽ സ്ഥാപിച്ചത്. പിടിയിലായ പ്രതിയുടെഫോണിലെ ദൃശ്യങ്ങൾ ടൗൺ പോലീസ് പരിശോധിച്ചു വരികയാണ്. യുവതിയുടെ പരാതിയിൽ സ്‌ത്രീത്വത്തെ അപമാനിച്ചതിനും മറ്റുംഐ.ടി. വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.