പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : പ്രഭാത വ്യായാമത്തിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

 



ഇരിട്ടി: പ്രഭാത വ്യായാമത്തിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മാടത്തിയിൽ എടൂർ റോഡിൽ അനന്യ നിവാസിൽ അഡ്വ.ടി. സുരേഷ് ബാബു (61) വാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ വീടിന് സമീപം പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ബന്ധുക്കൾഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

20 വർഷത്തോളം എയർഫോർസിൽ ജോലി ചെയ്ത ശേഷം നിയമ പഠനം പൂർത്തിയാക്കി കൂത്തുപറമ്പ് ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ പഞ്ചായത്ത് സർവീസിൽ ജോലിലഭിച്ചു. മുഴക്കുന്ന്, പടിയൂർ ഗ്രാമപഞ്ചായത്തുകളിൽ ജോലി ചെയ്തി ഇദ്ദേഹം പായം പഞ്ചായത്തിൽ നിന്ന് യു ഡിക്ലർക്കായാണ് വിരമിച്ചത്.

പരേതരായ കൃഷ്ണൻ്റെയും മാതുവിൻ്റെയും മകനാണ്. ഭാര്യ: രജിന. മക്കൾ: അശ്വിൻ (ആസ്ട്രേലിയ), അനന്യ (ബംഗലുരു). മരുമകൾ: സ്വാധീന്ത. സഹോദരങ്ങൾ: അഡ്വ. സുനിൽകുമാർ, പരേതരായ ഗോവിന്ദൻ, രവീന്ദ്രൻ, വിജയൻ. നാളെ വൈകിട്ടോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം ശനിയാഴ്ച രാവിലെ 10 മണിയോടെ സംസ്ക്കരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.