പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഭീതി പരത്തി കോഴിക്കൂട്ടിൽ മൂർഖൻ പാമ്പ്; ഷൈജു ചാലപ്പുറത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് പിടികൂടി

 

ആലക്കോട്: പെരുമ്പടവ് പാക്കഞ്ഞിക്കാട് കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പിടികൂടി കാട്ടിൽ വിട്ടു. പാക്കഞ്ഞിക്കാട് സ്വദേശി നിക്സൺ ചാക്കോയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മൂർഖനെ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് റെസ്ക്യൂ അംഗവും സ്നേക്ക് ക്യാച്ചറുമായ ഷൈജു ചാലപ്പുറം അതിവിദഗ്ധമായി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ മൂർഖനെ പിന്നീട് സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.