പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ത്രിഭാഷാ പഠനത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധം

 


 ത്രിഭാഷാ പഠനത്തിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഈ വര്‍ഷത്തെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം ഭാഷ ഉണ്ടാകില്ല. സ്‌കൂള്‍ തലത്തിലെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ശേഷം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധം. 

പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ പാസായിരിക്കണം. പാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകളും പാസാവേണ്ടത് നിര്‍ബന്ധം. പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പായി പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അവസരം ലഭിക്കും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.