മലപ്പുറം: കുറ്റിപ്പുറത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. 26 ഓളം പേർക്ക് പരുക്കേറ്റെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ദേശീയപാതയിൽ ബസ് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മധ്യഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. മറിഞ്ഞ ബസിനടിയിൽ ഒരു കാർ കുടുങ്ങി കിടക്കുന്നുണ്ട്.

