പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കാസര്‍ഗോഡ് കെഎസ്‌ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി; ഡ്രൈവര്‍ക്കെതിരെ കേസ്

 


കാസർഗോഡ്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസില്‍ നിന്നും യാത്രക്കാരി തെറിച്ചു വീണു. ബസ് നിർത്താതെ പോയതായി പരാതി.

കരിവേടകം ശങ്കരം പാടി സ്വദേശിനി തമ്പായി(75) ആണ് ബസില്‍ നിന്നും തെറിച്ചു വീണത്.

ബുധനാഴ്‌ച രാവിലെ ആറുമണിയോടെ കുറ്റിക്കോലില്‍ വച്ചാണ് സംഭവം. സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെ വയോധിക റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. സംഭവത്തില്‍ കെ.എസ്. ആർ. ടി.സി ബസ് ഡ്രൈവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.