പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

താവം മേൽപ്പാലം എൻ.ഐ.ടി സംഘം പരിശോധിച്ചു

 

       


                                                                             

അറ്റകുറ്റപ്പണി നടത്തുകയും വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്യുന്ന താവം മേൽപ്പാലത്തിൽ എൻ.ഐ.ടിയുടെ സംഘം പരിശോധന നടത്തി. 

എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് സംഘം എത്തിയത്. പ്രാഥമിക പരിശോധനയാണ് സംഘം നടത്തിയത്. തുടർന്ന് വിശദമായി പരിശോധിച്ചു, റിപ്പോർട്ട് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

2018 ൽ സ്വകാര്യ കമ്പനിയാണ് പാലം നിർമ്മാണം പൂർത്തികരിച്ചത്. തുടക്കത്തിൽ നിർമ്മാണത്തിലുള്ള അപാകത കാരണം പല ഘട്ടങ്ങളിൽ കുഴികൾ രൂപപ്പെടുകയും തുടർന്ന് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെടുകയുമാണ്. കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ  ഉപരിതലം പൊളിച്ച് എക്സ്പാൻഷൻ ജോയിന്റു തുരുമ്പിച്ച കമ്പികൾ മാറ്റിയും മൈക്രോ കോൺക്രീറ്റിങ്ങ് പ്രവൃത്തി നടത്തിയിരുന്നു. എന്നാൽ മഴ ആരംഭിച്ചതോടെ മേൽപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയാണ്.

എം വിജിൻ എംഎൽഎ, എൻ.ഐ.ടിയിൽ നിന്ന് ഡോ. കെ ജയചന്ദ്രൻ, ഡോ. ചന്ദ്രു പി ജെ, ഡോ. കോഡൽ രാജ് എന്നിവർക്ക് പുറമെ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് കെ മോഹനൻ, മെമ്പർമാരായ കെ ഹരിദാസൻ, വിപി സലാം, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിത ഒ, അസിസ്റ്റൻ്റ് എഞ്ചിനിയർ രമ്യ ടി, എന്നിവരും ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.