പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ സ്കൂൾ ബസ് തകർത്ത പ്രതി പിടിയിൽ

 


കണ്ണൂർ: വിദ്യാലയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസും ഓഫീസും തകർത്ത കേസിൽ പ്രതിയെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പെരിയസേലം ഉളുദൂർപേട്ട സ്വദേശി കെ. മുരുകേഷ് ആണ് പിടിയിലായത്.

ടൗൺ എസ്.ഐ. ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പയ്യാമ്പലം ഭാഗത്ത് നിന്ന് പിടികൂടിയത്.

പൊലീസിന്റെ വിവരമനുസരിച്ച്, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പയ്യാമ്പലത്തെ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഒരു വശത്തെ ചില്ലുകൾ തകർക്കുകയും വി.എച്ച്.എസ്.ഇ. ഓഫീസ് വാതിലിലെ ഗ്ലാസും നശിപ്പിക്കുകയും ചെയ്ത സംഭവം നടന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.