പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നാറാത്ത് ആലിങ്കീഴിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


മയ്യിൽ: നാറാത്ത് ആലിങ്കീഴിൽ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിനു മുന്നിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറ്റിയാട്ടൂർ പഴശ്ശിയിലെ വയക്കച്ചാൽ റോഡിൽ വി.കെ. ദിനിൽ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം.

കുറ്റിയാട്ടൂരിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ദിനിലിന്റെ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചെങ്കൽ ലോറി ജീവനക്കാരനാണ് മരിച്ച ദിനിൽ.

പിതാവ്: കാക്കാമണി ദിനേശൻ (ഓട്ടോ ടാക്സി ഡ്രൈവർ, എട്ടേയാർ). മാതാവ്: വി.കെ. നളിനി. സഹോദരങ്ങൾ: ദിപിന, ദിൽന (അധ്യാപിക, ശ്രീകണ്ഠാപുരം). സംസ്കാരം ശനിയാഴ്ച നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.