പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അമ്മയെ റെയില്‍വെ സ്‌റ്റേഷനില്‍ യാത്രയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ മകൻ വാഹനാപകടത്തില്‍ മരിച്ചു: സായന്ത് രാജിൻ്റെ വിയോഗം കണ്ണൂര്‍ മാങ്ങാട്ടിടം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

 


കണ്ണൂർ: വാഹനാപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചത് കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ഒ.സിബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാം കോട്ട് ഹൗസില്‍ ജയരാജിൻ്റെയും ഒരേ ഒരു മകൻ സി.സായന്ത് രാജാണ് ( 25 ) ദാരുണമായി മരിച്ചത്.

ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി- മട്ടന്നൂർ റോഡിലെ കള റോഡില്‍ വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയില്‍വെ സ്റ്റേഷനില്‍ ഇറക്കിയതിനു ശേഷം സായന്ത് രാജ് വീട്ടിലെത്തിയതിനു ശേഷം സുഹൃത്തിനെ കാണാനായി ഇരിട്ടിയിലേക്ക് പോവുകയായിരുന്നു.

മടങ്ങിവരുന്നതിനിടെ മട്ടന്നൂരിനടുത്തെ കള റോഡില്‍ കാർ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു. സായന്ത് രാജിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അഭിരാം (25) ഹൃഷി രാജ് (25) എന്നിവരെ പരുക്കുകളോടെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും സായന്ത് രാജ് അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.