പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരൻ മരിച്ചു

 



​പിലാത്തറ: പിലാത്തറ ചുമടുതാങ്ങി - കെ.എസ്.ഡി.പി റോഡിൽ ഈറ്റില്ലം റെസ്റ്റോറന്റിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരണപ്പെട്ടു. ചെറുതാഴം ചുമടുതാങ്ങിയിലെ 'നുറുൽ ഹയാ'യിൽ ഐസാം (2) ആണ് മരണപ്പെട്ടത്.

​അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ കിംസ് (KIMS) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

​പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കും   ശേഷം വൈകുന്നേരം 4 മണിയോടെ കുഞ്ഞിന്റെ മൃതദേഹം ചുമടുതാങ്ങിയിലെ കുടുംബവീട്ടിൽ എത്തിക്കും. കബറടക്കം മണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.