പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍ വാരത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറി അമ്മയ്ക്കും കുട്ടിക്കും സ്കൂട്ടര്‍ യാത്രക്കാരനും പരുക്കേറ്റു

  


കണ്ണൂർ: വാരത്ത് നിർത്തിയിട്ട പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി അമ്മയ്ക്കും കുട്ടിക്കും സ്കൂട്ടർ യാത്രക്കാരനും പരുക്കേറ്റു.

ഇന്നലെ രാത്രി എട്ടരയോടെ വാരത്തെ സി.എച്ച്‌ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

ആശുപത്രിയില്‍ കുട്ടിയെ കാണിക്കാൻ പിക്കപ്പില്‍ എത്തിയതായിരുന്നു കുടുംബം. ഡോക്ടറെ കാണിച്ച്‌ അമ്മയും കുട്ടിയും പിക്കപ്പില്‍ ഇരിക്കുകയായിരുന്നു. ഈ സമയം പിതാവ് മരുന്ന് വാങ്ങുകയായിരുന്നു.

കണ്ണൂർ ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ എത്തിയ എം.എച്ച്‌ രജിസ്ട്രേഷനിലുള്ള സ്‌കൂട്ടറാണ് ഇടിച്ച്‌ തകർത്ത് പിക്കപ്പിൻ്റെ ബോണറ്റിന് മുകളില്‍ കയറിയത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിൻ്റെ ചില്ല് പൊട്ടിയാണ് അമ്മക്കും കുഞ്ഞിനും പരിക്കേറ്റത്. സ്‌കൂട്ടർ യാത്രക്കാനും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റി. ശബ്‌ദം കേട്ട് ഓടിയെത്തിയനാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.