പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇരിട്ടിയില്‍ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച്‌ കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

 


ഇരിട്ടി : ഇരിട്ടി മാടത്തിയില്‍ ദാരുണമായ റോഡപകടം. മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച്‌ കാല്‍നട യാത്രക്കാരൻ മരിച്ചു.

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. മാടത്തിയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. മരിച്ചത് മാടത്തി അത്തിക്കല്‍ ഹൗസിലെ ബാലൻ (64) ആണ്. മാടത്തി ടൗണിലൂടെ നടന്നു വരികയായിരുന്നു ബാലൻ.

കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വേഗത്തില്‍ വന്ന ലോറി ബാലനെ ഇടിച്ച ശേഷം റോഡില്‍ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബാലൻ തെറിച്ച്‌ വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.