2001-ല്‍ നടന്ന വേറ്റുമ്മല്‍ രതീഷ് വധക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പ്രതിയെ 25 വര്‍ഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കതിരൂര്‍ സ്വദേശി സി എച് അഷ്റഫ് (58) ആണ് അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം പത്ത് വര്‍ഷത്തോളം മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ഹോട്ടല്‍ തൊഴിലാളിയായി ഒളിവില്‍ കഴിഞ്ഞ പ്രതി, പിന്നീട് പയ്യന്നൂരിന് സമീപം താമസിച്ച് തട്ടുകട നടത്തി വരികയായിരുന്നു.
സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് ഭാരത് റെഡ്ഡി IPS-ന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയത് . ഇന്ന് പുലര്‍ച്ചെയാണ് പ്രതി പിടിയിലായത്.

