പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം; പ്രശ്‌ന പരിഹാരത്തിൽ ഇടപെടാതെ സർക്കാർ, കെൽട്രോണിന് നൽകാനുള്ളത് 55 കോടി

 



സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച് എഐ ക്യാമറകൾ അഞ്ചാം ദിവസവും നിശ്ചലം. കെൽട്രോണിന് സർക്കാർ പണം നൽകാത്തിനെ തുടർന്നാണ് സേവനം നിർത്തിയത്. സർക്കാർ ഇതുവരെ പ്രശ്‌നപരിഹാരത്തിൽ ഇടപെട്ടിട്ടില്ല. 55 കോടി രൂപയാണ് കെൽട്രോണിന് നൽകാനുള്ളത്. പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയിരുന്നു. സ്വന്തം നിലയിൽ പ്രശ്‌നം പരിഹരിക്കാൻ കെൽട്രോൺ നീക്കം. മറ്റ് വരുമാനങ്ങളിൽ നിന്നും പണമെടുത്ത് ഇൻ്റർനെറ്റ് ദാതാക്കൾക്ക് നൽകാനാണ് ശ്രമം.

ഇൻർനെറ്റ് സേവനദാതാക്കള്‍ക്കുള്ള പണം മുടങ്ങിയതോടെയാണ് പ്രവർത്തനങ്ങള്‍ മുഴുവൻ അവതാളത്തിലായത്. പണത്ത ചൊല്ലി സർക്കാർ ഗതാഗത അതോററ്റിയും തമ്മിൽ തർക്കം തുടരുകയാണ്. പിഴപ്പണത്തിൽ നിന്നാണ് കെൽട്രോണിന് പണം തിരികെ നൽകേണ്ടത്. അതോററ്റിയുടെ അക്കൗങ്ങിലേക്ക് സർക്കാർ കൃത്യമായി പണം കൈമാറുന്നില്ല. കരാറിൽ അതോററ്റി പണം നൽകാൻ പറഞ്ഞിട്ടില്ലെന്നാണ് ഗതാഗത അതോററ്റി പറയുന്നത്. പണം അതോററ്റി നൽകണമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.