പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ദുബായിൽ നിന്ന് നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി നിര്യാതനായി

 


കല്യാശ്ശേരി: ദുബായിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കല്യാശ്ശേരി പാറക്കടവ് സ്വദേശി ടി.പി. ബിജോയ് (45) അന്തരിച്ചു. ഞായറാഴ്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പാപ്പിനിശ്ശേരി എം.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയുടെ വിയോഗത്തെത്തുടർന്ന് മാർച്ച് അവസാനം നാട്ടിലെത്തിയ ബിജോയ്, മെയ് ഒന്നിനാണ് തിരികെ ഗൾഫിലേക്ക് പോയത്. വീണ്ടും നാട്ടിലേക്ക് വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

 പിതാവ്: പട്ടത്ത് വിജയൻ (മുൻ വെസ്റ്റേൺ ഇന്ത്യ വുഡ്സ് തൊഴിലാളി)

 അമ്മ: പരേതയായ ടി.പി. ശോഭന

 ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യാപിക, ഹാപ്പി കിഡ്സ് എരിപുരം)

 മകൾ: നയോണിക (ഏഴാം ക്ലാസ് വിദ്യാർത്ഥിനി, നെരുവമ്പ്രം എ.യു.പി സ്കൂൾ)

 സഹോദരി: ടി.പി. ലസിത

സംസ്കാരം ഇന്ന് (ജൂലൈ 6, തിങ്കൾ) വൈകീട്ട് 3 മണിക്ക് പാളിയത്ത് വളപ്പിലെ സ്മൃതിസ്ഥൽ ശ്മശാനത്തിൽ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.