പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വ്യാജ ലൈസൻസുമായി 16 കാരൻ പിടിയിൽ

 


കാഞ്ഞങ്ങാട്: ബുള്ളറ്റ് ഓടിച്ചു വരുന്നതിനിടെ വ്യാജ ലൈസൻസുമായി 16 കാരൻ പിടിയിൽ.  വെള്ളരിക്കുണ്ടിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ വെള്ളരിക്കുണ്ട് ആർ. ടി. ഒ അധികൃതർ ആണ് 16 കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടിയത്. ബാലൻ നൽകിയ ലൈസൻസിൽ സംശയം തോന്നി കൂടുതൽ പരിശോധിച്ചതിൽ വ്യാജമാണെന്ന് വ്യക്തമായി. ചെറു പുഴ സ്റ്റേഷൻ പരിധിയിൽ പെട്ട ആൾ നിർമ്മിച്ച് നൽകിയതാണെന്നാണ് ബാലൻ പറഞ്ഞത്. തുടർന്ന് ആർ. ടി. ഒ അധികൃതർ വെള്ളരിക്കുണ്ട് പൊലീസിന് റിപ്പോർട്ട് നൽകി. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ല. പൊലീസ് ജുവനൈൽ ബോർഡിന് റിപ്പോർട്ട് നൽകും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.