കണ്ണൂർ: പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുകാരൻ മുങ്ങിമരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അദ്വൈത് (16) ആണ് ശനിയാഴ്ച പകൽ 12 മണിയോടെ മുങ്ങിമരിച്ചത്.
പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിന്റെയും ദിവ്യ കെ. ദിവാകരന്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, പെരിങ്ങളം വെറ്റിനറി ആശുപത്രി) മകനാണ് അദ്വൈത്. നിലവിൽ ഇവർ അണിയാരം മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

